സുധീഷ് അമ്മവീട്
സുധീഷ് അമ്മവീട് അധ്യാപകൻ, കവി, നാടക പ്രവർത്തകൻ .M.Com, B.Ed , NET ബിരുദം.NMLP സ്കൂൾ കൂളിമുട്ടം,സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ മതിലകം,MES അസ്മാബി കോളേജ് . പി. വെമ്പല്ലൂർ, UTEC മലപ്പുറം എന്നിവിടങ്ങളിൽ പഠനം പൂർത്തീകരിച്ചു. മുകുന്ദപുരം താലൂക്ക് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്യുന്നു. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം ദേശത്ത് പ്രശസ്ത എഴുത്തുകാരൻ EAS പുതിയ കാവിന്റെയും ജാനകിയുടെയും മകനായി ജനിച്ചു.ഇപ്പോൾ എസ് എൻ പുരം പഞ്ചായത്തിൽ പൊഴങ്കാവ് പ്രദേശത്ത്താമസിക്കുന്നു. കുട്ടികളുടെ സാഹിത്യ അഭിരുചികളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനും കുട്ടികൾക്കിടയിൽ " പാട്ടും പറച്ചിലും " എന്ന പരിപാടിയുമായി നിരന്തരമായി ഇടപെടുന്നു. "മഴക്കാലത്തെ വിപ്ലവങ്ങൾ " എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്. സമാന്തര ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കഥകളും കവിതകളും എഴുതുന്നു. വലിയകത്ത് അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാരം രാജൻ കോട്ടപ്പുറം പുരസ്ക്കാരം, ഇരിങ്ങാലക്കുട ഞാറ്റുവേല പുര...