പ്രകാശൻ മതിലകത്തിന്റെ കടലാഴങ്ങൾ എന്ന പുസ്തകത്തെ കുറിച്ച് സുധീഷ് അമ്മവീട്
പ്രകാശൻ മതിലകം എഴുതിയ കടലാഴങ്ങൾ വായിച്ചു. ഏതാണ്ട് ഒറ്റയിരുപ്പിൽ തന്നെ … കടലു പോലെ മോഹിപ്പിക്കുകയും തിരയുടെ കൈകൾ നീട്ടി നമ്മെ അതിന്റെ അഗാധതയിലേക്ക് വലിച്ചടുപ്പിക്കും പോലെയുള്ള ഒരു എഴുത്ത് … കടൽ എനിക്ക് മതിവരാത്ത ഒരു കാഴ്ച്ചയാണ് … പ്രണയാർദ്രമായ ഒരു കവി മനസ്സ് എന്നെ ചൂഴ്ന്ന് നിൽക്കുന്നതു കൊണ്ടോ അതോ കടലിന്റെ കാൽപ്പനീകത പലരും പറഞ്ഞ് പഴകി ഉറച്ചു പോയതു കൊണ്ടോ ആകാം … കടൽ തീരം ഒഴുവുസമയം വന്നിരിക്കാൻ കൊതിക്കുന്ന ഇടമാണ് … അഴീക്കോടും ആറാട്ടു കടവും കമ്പനി കടവും സ്നേഹതീരവും പൊക്ളായിയും ആഴ്ച്ചയിൽ ഒരു ദിവസം മാറി മാറി വന്നു പോകാറുണ്ട് … ഹെമിംഗ് വെയുടെ കിഴവനും കടലും വായിച്ചതിനു ശേഷം കടലിനെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളെ കുറിച്ചുള്ള ആലോചനയിലേക്കും ഞാൻ കടന്നുപോയി തുടങ്ങി… കടൽ ഒരു കാൽപ്പനീക അനുഭവം മാത്രമല്ല എന്നും അതിന്റെ ഉയർച്ചതാഴ്ച്ചകൾ, രൂപ മാറ്റങ്ങൾ അടിയൊഴുക്കുകൾ നീർച്ചുഴികൾ ഇതെല്ലാം അതിനോട് മല്ലടിച്ചു ജീവിക്കുന്നവരുടെ കണ്ണിലൂടെ കൂടിയുള്ള കാഴ്ച്ച കിഴവനും കടലും സാധ്യമാക്കി തന്നു. കടലാഴങ്ങൾ വായിക്കുമ്പോൾ അതിനു സമാനമായ ഒരു അനുഭവത്തിലൂടെയാണ് ഞാൻ കടന്നുപോയത് …. കടലാഴങ്ങൾ എന്ന പുസ്...