വിഷു - തുല്ല്യമായ രാവും പകലും പോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പ്പര്യത്തിന്റെ ഉത്സവം - സുധീഷ് അമ്മവീട്
വിഷു - തുല്ല്യമായ രാവും പകലും പോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പ്പര്യത്തിന്റെ ഉത്സവം - സുധീഷ് അമ്മവീട് ഇതാ ഒരു വിഷുക്കാലം കൂടി കടന്നുവരുന്നു. മനുഷ്യന്റെ എല്ലാ ആഘോഷങ്ങൾക്കു പിന്നിലും അവൻ സാമൂഹ്യ ജീവിയായി പരിണമിക്കപ്പെട്ട കാലം മുതലുള്ള ചരിത്ര ധാരയുണ്ട്. കൂട്ടമായി ജീവിക്കാനും കൃഷി ചെയ്യാനും തുടങ്ങിയപ്പോൾ അവന് തങ്ങാൻ സ്ഥിരമായി ഇടങ്ങൾ വേണ്ടി വന്നു. അവൻ തമ്പടിച്ച ഇടങ്ങളിലെ ആവാസ വ്യവസ്ഥ അവനിലും അവൻ തിരിച്ച് ആ വാസവ്യവസ്ഥയിലും ഇടപെടാൻ തുടങ്ങി. നല്ല വിളവ് എന്നത് നല്ല ഭക്ഷണം അതിന്റെ കരുതിവെപ്പ് ഓരോ സ്ഥലകാലങ്ങൾക്കനുയോജ്യമാംവിധം ചിട്ടപ്പെടുത്താൻ തുടങ്ങി. അവന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അവന്റെ തു മാത്രമല്ലാത്ത ഒരു സമൂഹത്തിന്റേതു കൂടിയായപ്പോൾ അവന്റെ ആഹ്ലാദങ്ങൾക്ക് ഉത്സവ സമാനമായ രൂപം ഉണ്ടായി. അവിടെ സർഗ്ഗാത്മകമായ ആവിഷ്ക്കാര സാധ്യതകളുണ്ടായി അതിന്റെ തുടർച്ചകൾ ആചാരങ്ങളായി അടുത്ത കാലത്തേക്കോ അടുത്ത തലമുറയിലേക്കോ പകർത്തപ്പെട്ടു. പകൃതിയുമായുള്ള അവന്റെ പങ്കു വെക്കലിനെയും താതാത്മ്യപെടലിനെയുമാണ് മനുഷ്യസംസംക്കാരമെന്ന് നമ്മൾ നിരന്തരമായി പറഞ്ഞു കൊണ്ടിരിക്ക...