അതിമഹാരഥി രാവണപുത്രൻ - ശ്രീരാജ് ലോഹിതാക്ഷൻ
ശ്രീരാജ് ലോഹിതാക്ഷന്റെ "അതിമഹാരഥി രാവണപുത്രൻ " മിത്തിക്കൽ നോവൽ വായിച്ചു … അതിന്റെ DTP വർക്ക് മുതൽ കൂടെയുണ്ടായിരുന്നത് കൊണ്ട് … അതിന്റെ കുറേ ഭാഗങ്ങൾ ഞാൻ മുൻപ് വായിച്ചിട്ടുണ്ട് … എങ്കിലും തുടക്കം മുതൽ വായിച്ചനുഭവിക്കുമ്പോൾ വല്ലാത്തൊരു കൗതുകം തോന്നി … രാജ്യവും രാജാവും കൊട്ടാരങ്ങളും യുദ്ധഭൂമിയും നമ്മുടെ ഭാവനയുടെ ലോകത്ത് നിർമ്മിച്ചെടുക്കാൻ ശ്രീരാജിനെ കൊണ്ട് എളുപ്പത്തിൽ കഴിഞ്ഞു…. അത്ര തീവ്രമായി തന്നെ അത്തരം മിത്തുകളെ പുനരാവിഷ്ക്കരിക്കാൻ ശ്രീരാജ് ശ്രമിച്ചിട്ടുണ്ട്. തന്റെ കേട്ടറിവുകൾ അത് മുന്നോട്ട് നയിച്ച പ്രത്യേകതരം വായന അതിഭാവുകത്വ ത്തിന്റെ കഥ പറച്ചിൽ രീതിയിലേക്ക് ശ്രീരാജിനെ തളച്ചിട്ടുണ്ട് … യുക്തി എന്നത് മിത്തുകൾക്കിടയിൽ നമ്മൾ മറന്നു വെക്കേണ്ടിവരും… ലക്ഷം ,കോടി എന്ന് ഒക്കെ പറയുന്നതിലെ പ്രായോഗികത നമ്മുടെ യുക്തികളെ കൊന്നു കളയും …. പക്ഷെ ഇന്നത്തെ ആലോചനകളിൽ നിന്ന് ഇന്നലെയുടേത് എന്ന് പറയുന്ന ഒരു കഥ മെനഞ്ഞെടുക്കുമ്പോൾ അതിനെ യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കാൻ ശ്രീരാജ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ് … ചില സ്ഥലങ്ങൾ അതിന്റെ ഭൂമിശാസ്ത്ര പരമായ സ്ഥാനം നിർണ്ണയിക്...