സിനിമ കൊണ്ട് പ്രഹരമേൽക്കുന്നവർ - സുധീഷ് അമ്മവീട് (നായാട്ട് സിനിമ റിവ്യൂ)
നായാട്ട് സിനിമ കണ്ടു ഒരു ദളിതു വിരുദ്ധ രാഷ്ട്രീയം വളരെ ഫലപ്രദമായി ഒരു ദളിതു പ്ലാറ്റ് ഫോമിൽ നിന്നുകൊണ്ടു അവതരിപ്പിച്ച സിനിമ … ദളിതുകളെ കുറിച്ചുള്ള ,അവരെ അഭിസംബോധന ചെയ്യുന്ന ചില നാമമാത്രമായ നിയമങ്ങളെ കുറിച്ചുള്ള പൊതു ധാരണകളെയും മുൻവിധികളെയും ഒന്നുകൂടി പറഞ്ഞുറപ്പിച്ചിട്ടുണ്ട് ഈ സിനിമ . ദളിത് രാഷ്ട്രീയം വളരെ മോശം സാധനമാണെന്ന് വളരെ ഡയറക്ടായി തന്നെ സിനിമ കാട്ടിതരുന്നു..വരുകാലങ്ങളിൽ ഇത്തരം പ്രമേയങ്ങൾ മാർക്കറ്റു ചെയ്യപെടാനുള്ള സാധ്യത ഏറെയാണ്. അട്രോസിറ്റി ആക്ട് ഫലത്തിൽ ഇന്ന് നിർവ്വീര്യമാക്കപ്പെട്ട അവസ്ഥയിലാണ് നമ്മുടെ അനുഭവ സാക്ഷ്യം. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചില അഭിപ്രായ ഭിന്നത മറികടക്കാൻ ജാതി സംവരണം മോശമാണെന്ന് വരുത്തി തീർക്കേണ്ടതുണ്ട്. ദളിതു ജനങ്ങൾ 90% കള്ളുകുടിച്ച് ,കഞ്ചാവ് വലിച്ച്, ഹാൻസ് ഉപയോഗിച്ച് നാട്ടിൽ ബഹളമുണ്ടാക്കി നടക്കുന്നവരാണെന്ന് വിശ്വസിക്കുന്ന വർ നമ്മുടെ നാട്ടിലും ധാരാളമായി തന്നെയുണ്ട്. അട്രോസിറ്റി ആക്ട് ദളിതു ജനതയുടെ പ്രഹരശേഷിയുള്ള ആയുധമാകുമെന്ന് രൂപീകരണ സമയത്ത് തന്നെ വിലയിരുത്തപെട്ടിരുന്നു. അത് അക്കാലം മുതൽ ദുർബ്ബല പെടുത്താന...