സബോള നാടകം കണ്ട് കരളലിഞ്ഞ് ഒരു സ്ത്രീ നാടകത്തിലെ കഥാപാത്രത്തിന് സഹായമെത്തിച്ചപ്പോൾ ( ദേശാഭിമാനി റിപ്പോർട്ട്)
സബോള നാടകം കണ്ട് കരളലിഞ്ഞ് ഒരു സ്ത്രീ കഥാപാത്രത്തിന് സഹായമെത്തിച്ചപ്പോൾ ( ദേശാഭിമാനി റിപ്പോർട്ട്) പുരോഗമന കലാസാഹിത്യ സംഘം, തൃശൂർ ജില്ലാ കമ്മറ്റി നേതൃത്വം നൽകിയ സാംസ്കാരിക ജാഥയ്ക്ക് ഇന്ന് വൈകീട്ട് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ജാഥയിൽ അവതരിപ്പിച്ച നാടകത്തിനിടയിൽ , ഉണ്ടായ ഹൃദയസ്പർശിയായ ഒരനുഭവം ഇവിടെ പങ്കുവെയ്ക്കുന്നു. ഉത്തരേന്ത്യയിലെ പാവപ്പെട്ട ദളിത കുടുംബത്തിലെ കുഞ്ഞ് മരിച്ചുകിടക്കുന്നു. സംസ്ക്കാരത്തിനും മറ്റും യാതൊരു നിവൃത്തിയുമില്ലാത്ത അച്ഛനും , അമ്മയും പൊട്ടിക്കരഞ്ഞു കൊണ്ട് , എല്ലാവരുടേയും സഹായം തേടുന്നതാണ് സുധീഷ് അമ്മവീട് എഴുതി പ്രേം പ്രസാദ് സംവിധാനം ചെയ്ത "സബോള " നാടകത്തിലെ രംഗം ..... അവിടേയ്ക്ക് അതിഥി തൊഴിലാളിയെന്ന് തോന്നിയ്ക്കുന്ന ഒരു യുവതി കടന്നുവന്ന് രണ്ട് 500 രൂപ നോട്ടുകൾ സംഭാവന നൽകി പോകുന്നു. അവിടെ കൂടിയിരുന്ന എല്ലാവരും കരുതിയത് , നാടക ടീമിലെ അംഗമായിരിക്കും അവരെന്നാണ്. നാടകത്തിനൊടുവിൽ ജാഥാ ക്യാപ്റ്റൻ പ്രേം പ്രസാദ് അറിയിച്ചപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധ ആ യുവതിയിലേയ്ക്ക് തിരിയുന്നത് ......! അവർ അന്യഭാഷാ തൊഴിലാളിയാണ്. പാവപ...