Posts

Showing posts from October, 2018

പടവുകൾക്കപ്പുറം

Image
പടവുകൾക്കപ്പുറം ആ പതിനെട്ടു പടവുകൾ  അവൾക്കു പ്രിയപെട്ടതാകുന്നത്  എന്തുകൊണ്ടായിരിക്കും...  സ്വർഗ്ഗാരോഹണത്തിനുള്ള  താക്കോൽ അവിടെ  ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന്  വെറുതെ പോലും അവൾ കരുതിയിട്ടില്ല ...!  നാളിതുവരെ ഏറ്റ പീഢനപർവ്വത്തിന്റെ മോചനം  ആ പടവുകൾക്കപ്പുറമാണെന്നു  അവളെയാർക്കും പറഞ്ഞു പറ്റിക്കാനുമാവില്ല ...  പിന്നെ ? അവളുടെ പാദസ്പർശത്താൽ  മോക്ഷം തേടുന്ന അഹല്യ ശിലകൾ  ഒരു പെണ്ണിന്റെ  കണ്ണുനീർഘനീഭവിച്ചതാണെന്ന്  അവൾക്കാരും പറഞ്ഞു കൊടുക്കേണ്ടതില്ല ! പ്രണയാർദ്രമായ ഒരു പെണ്ണിനെ  പറഞ്ഞുപറ്റിച്ച കൊടുംചതിയുടെ  നിഗൂഢതകൾ പതിയിരിക്കുന്നത്  അവളെ തെല്ലും ഭയപെടുത്തിയില്ല ..... ഇര ഇരയെ ചേർത്തുപിടിക്കുംപോലെ  അവളെ യവൾ നെഞ്ചിൽ കുടിയിരുത്തും..  ഈ കത്തുന്ന പക നിനക്ക് വേണ്ടിയാണെന്ന്  ഈ തീണ്ടൽ നിനക്കും കൂടിയാണെന്ന്  അവൾ ജപിച്ചു കൊണ്ടേയിരിക്കും ആ പതിനെട്ടു പടവുകൾ ..!! അതുകൂടി താണ്ടിയാലേ  പറഞ്ഞു പഴകിയ ആണധികാര  നിസ്സാരതയെ കാട്ടി തരാനാകൂ ... ഉടൽ എന്റെ അടിമത്തമെല്ലന്ന് അതൊരു സ്വ...