Posts

Showing posts from December, 2017

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്.....

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്..... -------------- ആവിഷ്ക്കാര സ്വാതന്ത്ര്യം കൊണ്ടാടിയ സെമിനാർ ഹാളിലേക്ക് ഒരു പട്ടി കുരച്ചു കൊണ്ടെത്തുകയായിരുന്നു.. സ്വയം പ്രഖ്യാപിത ബുദ്ധിജീ...

പുലയടി-- ഇന്ദുമേനോന്റെ പുലയടി എന്ന കഥയെക്കുറിച്ച് സുധീഷ് അമ്മവീടിന്റെ നിരീക്ഷണം

Image
24 September 2016 21:39  നിങ്ങളനുഭവിക്കാത്ത ജീവിതം ..................................... ഈ ലക്കം മാതൃഭൂമിയിലെ ഇന്ദുമേനോന്റെ കഥ പുലയടി... ഒരു ദളിതു കഥ എന്നു തന്നെ പറയേണ്ടുന്ന കഥ... ഒരു അർത്ഥത്തിൽ ഇതൊരു പുതിയ കഥയല്ല... ദളിതർക്കിടയിലെ പണ്ടെ പറഞ്ഞു തടങ്ങിയ കഥ.. പക്ഷെ പൊതുബോധത്തിൽ നിന്നും എന്തു കൊണ്ടോ മാറ്റി നിറുത്തപ്പെട്ട യാഥാർത്ഥ ദളിതന്റെ വിലാപങ്ങൾ തന്നെയാണ് ഇത്.... അവന് ഇത് വെറും കഥയല്ല... മറ്റുള്ളവന് ഇത് അതിഭാവുകത്വമാണെന്ന് പറഞ്ഞു ഒഴിവാക്കാനാ യേക്കാം... ഇന്ദുമേനോൻ എന്ന കഥാകൃത്തിൽ നിന്നും ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക ആഖ്യാനരീതിയാണിത്.. ദളിത് ഭാഷയെ വീണ്ടെടുത്ത അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒരു എഴുത്ത്... മാതൃഭൂമി കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി കഥാസാഹിത്യത്തിന് അമൂല്യമായ കഥകൾ നൽകുകയാണ്..... ബിരിയാണിയുടെ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പെ... ദളിതന്റെ ചോര കൊണ്ട് വേവിച്ച മറ്റൊരു  ഡിഷ്... എല്ലാവർക്കും ഒരുപോലെ രുചിക്കാനിടയില്ലാത്ത ഒന്ന്..കാരണം നമ്മൾ അനഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്... നമുക്ക് മതേതരത്വം സംസാരിക്കാം.. സംവദിക്കാം സെമിനാറുകളിൽ.. കയ്യടി നേടാം.... ...