കോരൻടെ മോൻ...
കോരൻടെ മോൻ... ********************** സഖാവ് :-ഓർമ്മയുണ്ടോ നിങ്ങൾക്ക്...? വഴിനടക്കാൻ പറ്റാത്ത കാലം, വരമ്പത്ത് അങ്ങേതലക്കൽ ത(മ്പാൻടെ തലവെട്ടം കാണുമ്പോൾ മേൽമുണ്ട് മാറ്റി കക്ഷത്തിൽ വെച്ച് ഒതുങ്ങിമാറി കുനിഞ്ഞു നിന്നത്... മുല മറക്കാൻ കഴിയാഞ്ഞതും മുലക്കരം കൊടുത്തതും.... മറക്കരുത് കോരൻടെ മോൻ ഒന്നും മറക്കരുത്....... കോരൻടെ മോൻ :-മറന്നില്ല.... ഓർമ്മയുണ്ട്........ നിങ്ങളെ പേപ്പട്ടിയെ പോലെ ഓടി ച്ചിട്ടപ്പോൾ ഞങ്ങളുടെ ചാളകളിൽ ഒളിപ്പിച്ചത്.... വെള്ളം ഞങ്ങളു കുടിച്ച് വറ്റു നിങ്ങൾക്ക് വിളമ്പിയത്.... വിപ്ളവത്തിൻടെ ആവേശം തണുത്തു പോകാതിരിക്കാൻ നിങ്ങൾക്ക് ഉദ്ദരിച്ചപ്പോഴെക്കെ ഞങ്ങളുടെ പെണ്ണുങ്ങൾ കൂടെ കിടന്നു തന്നത്... അങ്ങിനെയുണ്ടായ ദിവ്യ ഗർഭങ്ങളെകുറിച്ച്....... റിപ്പോർട്ടർ :-എന്നിട്ടും നിങ്ങൾ കമ്മ്യൂണിസ്റ്റുകാരായ് തുടരുന്നത് എന്തിനാണ്....? കോരൻടെ മോൻ :- അതെ ഞങ്ങളിപ്പോഴും കമ്മ്യൂണിസ്റ്റാണ്... നിങ്ങൾ ഹിന്ദുവോ മുസൽമാനോ കൃസ്ത്യാനിയോ ആവുന്നതുപോലെ ഞങ്ങൾ അപ്പൻഅപ്പൂപ്പൻമാരായി കമ്മ്യൂണിസ്റ്റാണ് എന്നതല്ല അതിനുത്തരം...!! കമ്മ്യൂണിസം എന്നും എവിടെയും എപ്പോഴും വേട്ടയാടപെട്ടവൻട...