Posts

Showing posts from May, 2022

പുഴുവിനെതിരെ സവർണ്ണ പക്ഷ ന്യായീകരണം

Image
"പുഴു " നെതിരെ സവർണ്ണ പക്ഷ ന്യായീകരണത്തിന്റെ മാരകമായ ഒരു വെർഷൻ വായിച്ചു  C.R. പരമേശ്വരൻ ഇപ്പോൾ അങ്ങനെയാണ് എന്ന നിഗമനത്തിലെത്താനാണ് എനിക്കിഷ്ടം ഒരാൾ നുണ പറയാൻ തീരുമാനിച്ചാൽ അതിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വവും അയാളുടേതാവും. എന്നാലും ഇങ്ങനെയൊക്കെ പറയാമോ ? രത്തീനയുടെ സംവിധാനത്തിൽ മമ്മുട്ടി - പാർവ്വതി - അപ്പുണ്ണി ശശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ പുഴു എന്ന സിനിമ മലയാള സിനിമ മുമ്പു പറയാൻ മടിച്ചിരുന്ന ഒരു രാഷ്ട്രീയം പറയാൻ ശ്രമിക്കുന്നുണ്ട്. മമ്മുട്ടിയുടെ കഥാപാത്രം സവർണ്ണ ഉടലും മനസും പേറുന്ന ഒരു പുരോഗമന മനസ്സുള്ള മനുഷ്യനാണ്. ആ സമൂഹത്തിലെ പുരോഗമന പക്ഷത്ത് എന്ന കാപട്യം നടിക്കുന്ന ഒത്തിരി പേരെ നമ്മൾ കണ്ടിട്ടുണ്ടാകും. അവരുടെ ശരികളിൽ അവർ ശരിയാണ് കാരണം അവർ വലിയ വിട്ടുവീഴ്ച്ചകൾ ചെയ്തിട്ടാണ് ത്യാഗങ്ങൾ ചെയ്തിട്ടാണ് പൊതു മണ്ഡലത്തിൽ ദളിതരോടും ന്യൂനപക്ഷക്കാരോടും ഇടപെടുന്നത്. അത് അവരുടെ ദയാപൂർണ്ണമായ മനുഷ്യത്വപരമായ വലിയ പ്രവർത്തനമയി അവർ വിശ്വസിക്കുന്നു. ആ വിശ്വാസം ചരിത്ര പരമായി അവരിൽ ഉറച്ചു പോയതാണ്. അവർ വളരെ പ്രധാനപ്പെട്ടതും ഉയർന്നതും സവിശേഷതയുള്ളവരുമാണെന്ന് ആരൊക്കെയോ സമ്മത...