കടം കഥ
കടം കഥ കവിത എറിഞ്ഞാണ് ഞാനവളെ വീഴ്ത്തിയത് പിന്നീടതൊരു കഥയായി .. ആയിരത്തി ഒന്നാമത്തെ രാത്രിയിലും പാതി പറഞ്ഞ ഒരു കഥയുടെ ബാക്കി കിടന്നതു കൊണ്ടാകാം പകലിനെ തിടുക്കത്തിൽ മായ്ച്ച് രാത്രിക്കായി ഞാൻ പനിച്ചു കിടന്നത് മഴ നനഞ്ഞ പുലർച്ചയിൽ എൻ്റെ കവിതയുടെ തോണിയുന്തി ഉത്തരമില്ലാത്ത ഒരു കടം കഥ പോലെയവൾ കടന്നു പോയത് ഒരു നാടകം പോലെ ഞാൻ കണ്ടു നിന്നു .... ഒടുവിൽ ചുവന്ന യവനിക താഴുമ്പോൾ ഞാനെന്ന നടൻ ചായം തേച്ചു തുടങ്ങിയതേയുള്ളു