ഷിഹാബ് നീ ഇനി ഇല്ല
ഷിഹാബ് ഇനി നീ....ഇല്ല ****************************** ഷിഹാബ്.....നീ ഓർമ്മയായ്.... മതവും ജാതിയും ഇ(തയേറെ ആസുരമായ കാലത്തും നമുക്കിടയിൽ സൗഹൃദം കെടാതെ കത്തിയിരുന്നു ആർഭാട മല്ലെങ്കിലും എവിടെ വച്ചുകണ്ടാലും ഒന്നു കൈ ഉയർത്തി ഹായ് എന്നു പറയാതെ നമ്മൾ പിരിഞ്ഞിട്ടില്ല... മതത്തിൻടെ ഒരു (പത്യേക ദിശാബോധമുള ഈ നാട്ടിലും മാനവീകതയ്കാണ് മൂല്ല്യമെന്ന് വിശ്വസിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണു നീ..... നഫീസ സ്കൂളിലെ നമ്മുടെ ബാച്ചിലെ പകുതിയിലേറെ പേരും ടീച്ചർമാരുമുണ്ട് ഷിഹാബ്..നിന്നെ യാ(തയയക്കാൻ... എല്ലാവരുടെ കണ്ണിലും ഒളിച്ചുവെച്ച ഭീതി മറ്റെന്താണ്.... അടുത്തതാരെന്ന ഓർമ്മപെടലല്ലാതെ.... വിശ്വനാഥൻമാഷുടെ ക്ളാസിൽ ഒരു കുടയും കുഞ്ഞുപെങ്ങളും കഥ കേട്ടിരിക്കുമ്പോൾ.... ക്ളാസ്സിലെ ബ്യൂട്ടിക്യൂനുകളായ സുനീറയും ജസീനയും നോക്കിചിരിച്ചത് ആരെയാണെന്ന തർക്കത്തിൽ നീയെന്നെ ബഹുദൂരം പിന്നിലാക്കി ........ ലാലി ടീച്ചർക്കും നസീമ ടീച്ചർക്കും ഷീല ടീച്ചർക്കും പഠിപ്പിസ്റ്റ്കളെയാണ് കൂടുതലിഷ്ടം എന്നറിഞ്ഞ് പഠിപ്പിസ്റ്റ്ചമഞ്ഞത്.......... . ഷാനവാസിൻടെ പാട്ട്.... സന്തോഷിൻടെ താളം പിടുത്തം.... എല്ലാം.....നിൻടെ.... ചേതനയറ്റ ...